ഖബ്റാരാധനയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന അന്ധവിശ്വാസങ്ങളും പരിത്യജിച്ച് സത്യ സമ്പൂര്ണ്ണകമായ തൗഹീദിലേക്കുള്ള മടക്കം നയിച്ചൊരു സോദരന്റെ കഥയാണിത്. ഈ കഥ ഈജിപ്തിലേതെങ്കിലും, അന്ധവിശ്വാസങ്ങളുടെ കേന്ദ്ര ഭൂമിയായ ഇന്ത്യയിലെ മുസ്ലികംകള്ക്കും തീര്ച്ചിയായും ഈ കൃതി വഴികാട്ടിയാവും
Author: അബ്ദുല്‍ മുന്‍ഇം അല്‍ജദാവി
Reveiwers: മുഹമ്മദ് കുട്ടി അബൂബക്കര്‍
Translators: അബ്ദുറസാക് സ്വലാഹി
‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ആറ് വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള് തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.
Author: സ’അദ് ബ്നു നാസ്വര്‍ അഷഥ്‘രി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: മുഹമ്മദ് ഷമീര്‍ മദീനി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
മുസ്ലിംകളല്ലാത്തവര്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ക്ര്'തി. മനുഷ്യ ജീവിതത്തിന്റെ നശ്വരത, മറണാനന്തര ജീവിതവും മതങ്ങളുമ്, പുനര്‍ ജന്മവും പരലോകവുമ്, യേശുവിന്റെ ഉപദേശം , ദൈവദൂതന്മാര് , ഏകദൈവ വിശ്വാസമ്: ഹൈന്ദവ മതഗ്രന്'ഥങ്ങളില്‍ , ഏകദൈവാരാധന, ഇസ്ലാമിലെ ആരാധനകള്‍ , സാഹോദര്യത്തിന്റെ അടിത്തറ, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.
Author: എം.മുഹമ്മദ് അക്ബര്‍
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
Reveiwers: മുഹമ്മദ് കബീര്‍ സലഫി
ശിര്‍ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.
Author: അബ്ദുല്‍ ജബ്ബാര്‍ മദീനി
Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി
റമദാനിന്റെയും നോമ്പിന്റെയും ശ്രേഷ്ടതകള്‍ , നോമ്പിന്റെ വിധിവിലക്കുകള്‍ , ലൈലതുല്‍ ഖദ്ര് , സുന്നത് നോമ്പുകള്‍ തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.
Author: ഇബ്നു കോയകുട്ടി
Reveiwers: അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍-ജിദ്ദ